കൊച്ചി:
എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവര്‍ത്തനവിഭാഗമായ വെല്‍ഫെ യര്‍
സര്‍വീസസിന്റെ സുവര്‍ണ ജൂബിലിയുടെ ഭാഗമായി നബാര്‍ഡ്, കാരിത്താസ് ഇന്ത്യ,
കോക്കനട്ട് ഡവലപ്‌മെന്റ് ബോര്‍ഡ്, സംസ്‌ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ തുടങ്ങി
യവരുടെ സഹകരണത്തോടെ ആറു മേലകളില്‍ സഹൃദയ അഗ്രി ഫുഡ് എക്‌സ്‌പോ- കാര്‍ഷിക,
ഭക്ഷ്യമേളകള്‍ സംഘടിപ്പിക്കുന്നു. വൈറ്റില പൊന്നുരുന്നി സഹൃദയ കാമ്പ സില്‍
നടത്തുന്ന എറണാകുളം മേലാതല ത്രിദിന കാര്‍ഷിക,ഭക്ഷ്യമേളയ്‌ക്ക് ഇന്ന് തുടക്കമാകും.
സഹൃദയ സ്വയംസഹായസംഘങ്ങളുടെ നേതൃത്വത്തില്‍ രാവിലെ 9.45 ന് ആരംഭിക്കുന്ന റാലി
കൊച്ചി സിറ്റി ഡപ്യൂട്ടി പൊലീസ് കമ്മീഷണര്‍ വി. എന്‍. മുഹമ്മദ് റഫീക്ക് ഫ്‌ളാഗ്
ഓഫ് ചെയ്യും. മേയര്‍ ടോണി ചമ്മണി കാര്‍ഷികപ്രദര്‍ശനത്തിന്റെ ഉദ്‌ഘാടനം
നിര്‍വഹിക്കും. മാര്‍ സെബാസ്‌റ്റിയന്‍ എടയന്ത്രത്തിന്റെ അധ്യക്ഷതയില്‍ ചേരുന്ന
പൊതുസമ്മേളനം മന്ത്രി കെ. ബാബു ഉദ്‌ഘാടനം ചെയ്യും. ഇന്‍ഷുറന്‍സ് ക്ലയിം വിതരണം
ബന്നി ബഹനാന്‍ എം.എല്‍.എയും മികച്ച കര്‍ഷകസംഘത്തിനുള്ള അവാര്‍ഡ് വിതര ണം നബാര്‍ഡ്
അസി. ജനറല്‍ മാനേജര്‍ വി. മോഹനനും സ്വയംതൊഴില്‍ വായ്‌പയു ടെ വിതരണം ഫെഡറല്‍ ബാങ്ക്
ഡപ്യൂട്ടി ജനറല്‍ മാനേജര്‍ എന്‍.വി. സണ്ണിയും നിര്‍ വഹിക്കും. കോക്കനട്ട്
ഡവലപ്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ ടി. കെ. ജോസ് ഐ. എ. എസ്. മു്യപ്രഭാഷണം
നടത്തും. 2.30ന് നടത്തുന്ന ജൈവകൃഷി സെമിനാര്‍ മന്ത്രി പി. കെ. ജയലക്ഷ്‌മി
ഉദ്‌ഘാടനം ചെയ്യും.
12ന് വൈകിട്ട് ഫാ. അലക്‌സ് കാട്ടേഴത്തിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമാപന സമ്മേളനം പ്രൊഫ. കെ.വി. തോമസ് എം.പി ഉദ്‌ഘാടനം ചെയ്യും. വീട്ടുവളപ്പിലെ മികച്ച കൃഷിത്തോട്ടങ്ങള്‍ക്കുള്ള പുരസ്‌കാരവിതരണം കൊച്ചി ഷിപ്പ്‌യാര്‍ ഡ് ജനറല്‍ മാനേജര്‍ എം. ഡി. വര്‍ഗീസും മികച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡു കളുടെ വിതരണം ഡപ്യൂട്ടി മേയര്‍ ബി. ഭദ്രയും കാന്‍സര്‍ കെയര്‍ പോളിസി കാര്‍ഡ് വിതരണം ലിസി ഹോസ്‌പിറ്റല്‍ ഡയറക്‌ടര്‍ ഫാ. തോമസ് വൈക്കത്തുപറമ്പിലും നിര്‍വഹിക്കും. ചേര്‍ത്തല, കാലടി, വൈക്കം, അങ്കമാലി, പറവൂര്‍ എന്നിവിടങ്ങളിലും ഏപ്രില്‍, മെയ് മാസങ്ങളില്‍ കാര്‍ഷികമേളകള്‍ സംഘടിപ്പി ക്കുമെന്ന് സഹൃദയ ഡയറക്‌ടര്‍ ഫാ. പോള്‍ ചെറു പിള്ളി പത്രസമ്മേളനത്തില്‍ അറിയിച്ചു.

No comments:
Post a Comment